Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈനിക ജോലികള്‍ക്ക് പരിശീലനം

സൈനിക ജോലികള്‍ക്ക് പരിശീലനം
തിരുവനന്തപുരം , ശനി, 5 ജൂലൈ 2008 (16:14 IST)
2007-08 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വര്‍ക്ക്‌ സൈന്യത്തിലും അനുബന്ധ സേനകളിലും ജോലി നേടാന്‍ സഹായകമാകുന്ന ആറാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുഖാന്തിരം സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ തിരുവനന്തപുരം നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നവരാകണം. 17 മുതല്‍ 27 വരെ പ്രായമുള്ള എസ്‌.എസ്‌.എല്‍.സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കള്‍ക്ക്‌ അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക്‌ ശാരീരികക്ഷമത ഉണ്ടാകണം. വികലാംഗര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട്‌ ഹാജരാകണം.

Share this Story:

Follow Webdunia malayalam