Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റെനോഗ്രാഫി കോഴ്സിന് അവസരം

സ്റ്റെനോഗ്രാഫി കോഴ്സിന് അവസരം
പട്ടികജാതി വികസന വകുപ്പിന്‍റെ തിരുവനന്തപുരം പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ സ്റ്റെനോഗ്രാഫി കോഴ്സിന്‌ 18നും 35നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കാണ് അവസരം. യോഗ്യത എസ്‌.എസ്‌.എല്‍.സി. ബിരുദധാരികള്‍ക്ക്‌ മുന്‍ഗണന. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ ദൂരപരിധിക്ക്‌ വിധേയമായി സ്റ്റൈപന്‍റ് അനുവദിക്കും.

അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, ആറു മാസത്തിനകത്തെ വരുമാന സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ജൂണ്‍ 25 വരെ പ്രിന്‍സിപ്പല്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍റര്‍, കുന്നുംപുറം, ആയുര്‍വേദ കോളേജിനു സമീപം, തിരുവനന്തപുരം - 695001 വിലാസത്തില്‍ നല്‍കാം. ഫോണ്‍ -0471-246441.

Share this Story:

Follow Webdunia malayalam