ബേബിയ്ക്ക് പ്രതിസന്ധികളുടെ കാലം

ബുധന്‍, 29 ഏപ്രില്‍ 2009 (18:05 IST)
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം എ ബേബിയ്ക്ക് നിലവില്‍ നല്ല സമയമാണെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂക്ഷിക്കേണ്ട സമയമാണ്. പുതിയ പ്രവേശനങ്ങള്‍ നടക്കാന്‍ പോകുന്നതിനാല്‍ കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

ചെറിയ പിഴവുകള്‍ പോലും എതിരാളികള്‍ വന്‍ ആയുധമായി പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. അടുത്ത രണ്ട് മാസത്തിനിടെ കോടതിയുടെ വിമര്‍ശനത്തിന് തുടര്‍ച്ചയായി പാത്രമായേക്കും. പ്രവര്‍ത്തന മേഖലയിലെ ചില ഇടപെടലുകള്‍ തലവേദനയുണ്ടാക്കും.

എല്ലാ ഭാഗങ്ങളില്‍ നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെങ്കിലും തന്ത്രപരമായ നിലപാടുകളിലൂടെ ഇവ അതിജീവിക്കും. വാക്കുകളില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ അത് കനത്ത തിരിച്ചടിക്ക് കാരണമായേക്കും. അനുകൂലിച്ചവരൊക്കെ എതിരായി വരാം. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും.

പ്രതിസന്ധികളില്‍ തളരാതെ നിലനില്‍ക്കാനുള്ള കരുത്ത് പലപ്പോഴും സഹായകരമാകും. മറ്റുള്ളവരെ എളുപ്പത്തില്‍ അകര്‍ഷിക്കാനാവും. സ്വന്തം നേട്ടത്തിനായി ഈ ആകര്‍ഷണീയത ഉപയോഗിക്കാന്‍ മിടുക്കേറും. മുന്‍ കാല നിലപാടുകള്‍ പലപ്പോഴും അംഗീകരിക്കപ്പെടും

വെബ്ദുനിയ വായിക്കുക