Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാൻ ദേശവിരുദ്ധ സിനിമ, ശരിക്കും നടന്നതല്ല സിനിമയിൽ കാണിച്ചത്: ദേവൻ

എമ്പുരാന്‍ എന്ന സിനിമയോട് ഞാന്‍ പൂര്‍ണമായും എതിരാണ്. വെറും അസംബന്ധമായിരുന്നു ആ സിനിമ.ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും എതിരായ ദേശവിരുദ്ധ സിനിമയാണത്.

Devan against Empuraan, Empuraan movie controversy, Empuraan Movie,ദേവൻ, എമ്പുരാനെതിരെ ദേവൻ, എമ്പുരാൻ ദേശവിരുദ്ധമെന്ന് ദേവൻ

അഭിറാം മനോഹർ

, ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (19:18 IST)
മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ ദേശവിരുദ്ധ സിനിമയാണെന്ന് നടന്‍ ദേവന്‍. താന്‍ സിനിമയ്‌ക്കെതിരാണെന്നും സത്യത്തില്‍ സംഭവിച്ച കാര്യങ്ങളല്ല സിനിമയില്‍ കാണിച്ചതെന്നും സിനിമ നുണ പറയുന്നത് ശരിയല്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.
 
എമ്പുരാന്‍ എന്ന സിനിമയോട് ഞാന്‍ പൂര്‍ണമായും എതിരാണ്. വെറും അസംബന്ധമായിരുന്നു ആ സിനിമ.ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും എതിരായ ദേശവിരുദ്ധ സിനിമയാണത്. യഥാര്‍ഥത്തില്‍ നടന്ന കാര്യങ്ങളല്ല സിനിമ കാണിച്ചത്. സിനിമയുടെ ആദ്യം അവര്‍ ചില കാര്യങ്ങള്‍ കാണിച്ചു. പിന്നീട് അതെല്ലാം മറച്ചുവെച്ചു. ഇതെല്ലാം മാനിപ്പുലേറ്റഡ് ആയ കാര്യങ്ങളാണ്. ഇന്ത്യയെ സ്‌നേഹിക്കാന്‍ പഠിക്കുക എന്നതാണ് ആദ്യം നമ്മളെല്ലാവരും ചെയ്യേണ്ട കാര്യം.
 
ബില്‍ക്കീസ് ബാനു പീഡനക്കേസും ഇഹ്‌സാന്‍ ജാഫ്രി വധക്കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് കോടതി ശിക്ഷ വിധിച്ചത് കൊണ്ട് കാര്യങ്ങള്‍ സത്യമാണോ എന്നായിരുന്നു ദേവന്റെ മറുചോദ്യം. ചിലപ്പോള്‍ നടന്നുകാണും. പക്ഷേ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് പറയുന്നില്ല. പക്ഷപാതപരമായ സിനിമയായിരുന്നു എമ്പുരാന്‍. 2 കാര്യങ്ങളും കാണിക്കണമായിരുന്നു. അവിടെ ഹിന്ദുക്കളെയും കൊണ്ണിട്ടുണ്ടല്ലോ. മുസ്ലീം വിഭാഗത്തെ മാത്രം കൊലപ്പെടുത്തിയെന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നത്.സിനിമ നുണ പറയരുത്. ഇന്ത്യക്കെതിരായി പറയാന്‍ പാടില്ല. ദേവന്‍ കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു, എ ഐ നിർമിത വീഡിയോകൾക്കെതിരെ കോടതിയെ സമീപിച്ച് ഐശ്വര്യ റായ്