നടൻ ഗോവിന്ദ ആശുപത്രിയിൽ
രാത്രി ഒരു മണിയോടെയാണ് സംഭവം.
ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ബോധരഹിതനായതിനെ തുടർന്നാണ് സൂപ്പർതാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂഹുവിലെ ക്രിട്ടിക്കെയർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് സംഭവം.
61 കാരനായ ഗോവിന്ദ വിവിധ പരിശോധനകൾക്ക് വിധേയനായതായാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാൽ അറിയിച്ചു. ഗോവിന്ദയെ ന്യൂറോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചതായാണ് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ അറിയിച്ചത്.
''അദ്ദേഹത്തിന് കടുത്ത തവേദനയും തലകറക്കവും അനുഭവപ്പെട്ടു. അതിനാലാണ് ന്യൂറോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചത്. ഡോക്ടർമാർ പരിശോധന നടത്തുകയാണ്'' എന്നാണ് സിൻഹ പറഞ്ഞത്.