Ajith and Shalini: ‘ഇനി വീട്ടിൽ പോയി ഞാൻ കാലിൽ വീഴണം’; കാല്‍ തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
തമിഴ് ആരാധകരുടെ ഇഷ്ട ജോഡിയാണ് അജിത്-ശാലിനി. അജിത് കുമാറും ശാലിനിയും ക്ഷേത്ര ദർശനം നടത്തുന്ന വിഡിയോയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. ദർശനത്തിനുശേഷം ശാലിനിയുടെ നെറ്റിയിൽ അജിത് സിന്ദൂരം തൊട്ടു കൊടുക്കുന്നതും ശാലിനി അജിത്തിന്റെ പാദങ്ങളിൽ തൊട്ടു തലയിൽ വെയ്ക്കുന്നതും കാണാം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
കാലിൽ വീഴുന്ന ശാലിനിയെ അജിത് തടയാൻ ശ്രമിക്കുന്നുണ്ട്. വീട്ടിൽ എത്തിയ ശേഷം ഞാൻ ഇതുപോലെ വീഴണം എന്ന് ശാലിനിയെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അജിത് തമാശരൂപേണ പറഞ്ഞു. ഇതു കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്.
എന്റെ ഹൃദയം അലിഞ്ഞിരിക്കുന്നു... എന്ന അടിക്കുറിപ്പോടെ ശാലിനിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരുടെയും ഈ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.