Select Your Language

Notifications

webdunia
webdunia
webdunia
webdunia

Major Ravi: സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'ബോയ്‌കോട്ട് മേജർ രവി', കാരണമിത്

'Boycott Major Ravi'

നിഹാരിക കെ.എസ്

, ബുധന്‍, 12 നവം‌ബര്‍ 2025 (17:29 IST)
വലിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് മേജർ രവി. തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ പലപ്പോഴും അദ്ദേഹം വിവാദങ്ങളിൽ ചെന്ന് ചാടാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് മേജർ രവി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ബോയ്‌കോട്ട് മേജർ രവി എന്ന ഹാഷ്ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.
 
റിപ്പോർട്ടുകൾ പ്രകാരം മേജർ രവിക്കെതിരായ ബോയ്‌കോട്ട് ക്യാംപെയ്‌നിന് പിന്നിൽ മോഹൻലാൽ ആരാധകരാണ്. മേജർ രവിയുടെ പെഹൽഗാം സിനിമയിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ മേജർ രവിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
 
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയുടെ സമയത്ത് മേജർ രവി നടത്തിയ പ്രസ്താവനകളാണ് ഇപ്പോഴത്തെ ബോയ്‌കോട്ടിന്റെ കാരണമായി കരുതപ്പെടുന്നത്. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ മോഹൻലാൽ മേജർ രവിയ്ക്ക് കൈ കൊടുക്കുന്നതിൽ ചില ആരാധകർക്ക് ഭയമുണ്ട്. മോഹൻലാലിന്റെ വിജയക്കുതിപ്പ് അവസാനിപ്പിക്കുമോ മേജർ രവി എന്നാണ് ആരാധകരുടെ ഭയം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് സമ്മതിപ്പിച്ചത്; ലോകഃയിലെ മമ്മൂട്ടി വേഷത്തെ കുറിച്ച് ദുല്‍ഖര്‍