ആരാധകർ കാരണം തനിക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ലെന്ന് നടൻ അജിത്ത് കുമാർ. പൊതു ഇടങ്ങളിൽ പോലും ആരാധകർ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും, റേസിംഗ് കരിയറിനെ കുറിച്ചും ആരാധകരുമായുള്ള ബന്ധത്തെ പറ്റിയും അദ്ദേഹം വാചാലനായി.
'ആരാധകരുടെ സ്നേഹത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും, പക്ഷെ എന്റെ കുടുംബത്തിനൊപ്പം സമാധാനത്തോടെയൊന്ന് പുറത്തിറങ്ങാൻ സാധിക്കാത്തതും അവർ കാരണമാണെന്ന് പറയേണ്ടി വരും, ഈ പ്രശസ്തി എന്നാൽ രണ്ടറ്റം മൂർച്ചയുള്ള വാൾ പോലെയാണ് അത് നിങ്ങൾക്ക് സുഖവും നല്ല ജീവിത രീതിയും ഒക്കെ സമ്മാനിക്കും, എന്നാൽ നമുക്ക് ഏറ്റവും വേണ്ടുന്ന പല കാര്യങ്ങളും അത് അപഹരിക്കും” അജിത്ത് കുമാർ പറയുന്നു.