Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സീനിയർ നടന്മാർ മാറ്റി നിർത്തിയപ്പോൾ നിന്റെ അച്ഛൻ മാത്രമാണ് ചേർത്തുപിടിച്ചത്': വിനായകൻ പറഞ്ഞുവെന്ന് ചന്തു

Chanthu

നിഹാരിക കെ.എസ്

, വ്യാഴം, 5 ജൂണ്‍ 2025 (08:25 IST)
ലഹരിക്കെതിരെ ബോധവത്കരണ പരിപാടിക്കെത്തിയ നടൻ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച നടന്‍ വിനായകന് മറുപടിയുമായി സലിം കുമാറിന്റെ മകൻ ചന്തു സലിം. സീനിയര്‍ നടന്‍മാര്‍ മാറ്റി നിര്‍ത്തിയെ തന്നെ കൂടെ കൂട്ടിയത് നിന്റെ അച്ഛന്‍ മാത്രമാണെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ അച്ഛനെ വിമര്‍ശിക്കുന്നത് എന്നാണ് ചന്തു പറയുന്നത്. ഫെയ്സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
 
'വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.
 
അയാളിതുവരെ പോയിട്ടുള്ള പരിപാടികള്‍ എല്ലാം ഒന്നല്ലെങ്കില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ അല്ലെങ്കില്‍ സാമൂഹികസമ്മേളനങ്ങള്‍. അവിടെയെല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വെക്കു എന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളു. 
 
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?', എന്നും ചന്തു കമന്റായി കുറിച്ചിട്ടുണ്ട്.
 
അതേസമയം, കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ പേരെടുത്ത് പറയാതെ വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും എന്ന് പറഞ്ഞായിരുന്നു വിനായകന്റെ പോസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍, നിതീഷ് സഹദേവ്, ടിനു പാപ്പച്ചന്‍; മമ്മൂട്ടിയുടെ വരവ് കാത്ത് സംവിധായകര്‍