എന്തും പറയാമെന്നാണോ?, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു, മരണവാർത്തകളെ തള്ളി ഹേമ മാലിനിയും ഇഷാ ഡിയോളും

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ മരണം സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങള്‍ ഹേമ മാലിനി തള്ളികളഞ്ഞത്.

അഭിറാം മനോഹർ
ചൊവ്വ, 11 നവം‌ബര്‍ 2025 (11:19 IST)
ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചതായുള്ള വാര്‍ത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകള്‍ ഇഷ ഡിയോളും. താരം ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിച്ചുവരികയുമാണെന്ന് പറഞ്ഞ ഹേമ മാലിനി എങ്ങനെയാണ് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് ഇങ്ങനെ തെറ്റായ വാര്‍ത്തകള്‍ കൊടുക്കാന്‍ സാധിക്കുന്നത് എന്നും ചോദിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ മരണം സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങള്‍ ഹേമ മാലിനി തള്ളികളഞ്ഞത്.
 
സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്ത കാര്യമാണ്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാവുക. ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകതയ്ക്കും അര്‍ഹമായ ബഹുമാനം നല്‍കുക. ഹേമ മാലിനി എക്‌സില്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ESHA DEOL (@imeshadeol)

അതേസമയം മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ച്. അച്ഛന് കുഴപ്പമൊന്നുമില്ല. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അച്ഛന്‍ സുഖം പ്രാപിച്ചുവരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇഷ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

അടുത്ത ലേഖനം
Show comments