Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാജി കൈലാസിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകന്‍

ഷാജി കൈലാസിന്റെ മൂത്ത മകനാണ് ജഗന്‍ ഷാജി കൈലാസ്.

Dileep

രേണുക വേണു

, ബുധന്‍, 12 നവം‌ബര്‍ 2025 (12:00 IST)
ദിലീപിനെ നായകനാക്കി നവാഗതനായ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിക്കുന്നു. പ്രമുഖ സംവിധായകന്‍ ഷാജി കൈലാസിന്റെ മൂത്ത മകനാണ് ജഗന്‍ ഷാജി കൈലാസ്. 
 
ഈ ആഴ്ച തന്നെ ദിലീപ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. സന്ദീപ് സേനന്‍, അലക്‌സ് കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. 'ഡി 152' എന്നാണ് ചിത്രത്തിനു താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 152-ാം സിനിമയാണിത്. വിബിന്‍ ബാലചന്ദ്രന്റേതാണ് കഥ. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി. ഉര്‍വശി തിയറ്റേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. 
 
ബിനു പപ്പു, ഹരിശ്രീ അശോകന്‍, ശാരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. ഫാമിലി ഡ്രാമയായാണ് ഈ സിനിമ ഒരുക്കുന്നത്. അതേസമയം ദിലീപിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഭ.ഭ.ബ' ആണ്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ വേഷം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 18 നാണ് റില്‌സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thalapathy Vijay's Jana Nayakan: 'ജനനായകൻ' പൊളിറ്റിക്സ് അല്ല, പക്കാ മാസ്സ് കൊമേർഷ്യൽ ട്രീറ്റ്, കൂടെ 10 ഫൈറ്റും