Thalapathy Vijay's Jana Nayakan: 'ജനനായകൻ' പൊളിറ്റിക്സ് അല്ല, പക്കാ മാസ്സ് കൊമേർഷ്യൽ ട്രീറ്റ്, കൂടെ 10 ഫൈറ്റും
സിനിമയെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
ദളപതി വിജയ്‌യുടെ അവസാന ചിത്രമാകും ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
ജനനായകൻ ഒരു പൊളിറ്റിക്കൽ ചിത്രം അല്ലെന്നും ഒരു പക്കാ മാസ്സ് കൊമേർഷ്യൽ സിനിമയാണ് എന്നാണ് വിനോദ് പറയുന്നത്. വിജയ്‌യുടെ എല്ലാ കാറ്റഗറിയിലുമുള്ള പ്രേക്ഷകർക്കും സിനിമ ആസ്വദിക്കാൻ സാധിക്കുമെന്നും വിനോദ് പറഞ്ഞു. ചിത്രത്തിൽ പത്ത് ഫൈറ്റ് സീനുകൾ ആണ് ഉള്ളതെന്നാണ് വലൈപേച്ച് റിപ്പോർട്ട് ചെയ്യുന്നത്.
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് വിജയ് എത്തുക. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചന ടീസർ തന്നെ നൽകുന്നുണ്ട്. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്.
ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.