Diya Krishna: ഒരു മാസം മാത്രമുള്ള കുഞ്ഞുമായി കൂലി കാണാൻ തിയേറ്ററിലെത്തി ദിയ; ഉപദേശവുമായി ആരാധകർ
കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിനുമൊപ്പം രജനികാന്തിന്റെ കൂലി കാണാൻ തിയേറ്ററിലെത്തി.
സോഷ്യൽ മീഡിയ താരങ്ങളാണ് ദിയ കൃഷ്ണയും കുടുംബവും. അടുത്തിടെയാണ് ദിയ അമ്മയായത്. ഓമി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്കാകാറുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിനുമൊപ്പം രജനികാന്തിന്റെ കൂലി കാണാൻ തിയേറ്ററിലെത്തി.
എന്നാൽ, ദിയയുടെ വീഡിയോയ്ക്ക് വൻ വിമർശനമാണ് ഉയരുന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു.
ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ ശബ്ദത്തിനും ബ്രെെറ്റ് ലെെറ്റുകൾക്കും വളരെ സെൻസിറ്റീവാണ്. ഒപ്പം സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥത കൂടി പരിഗണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. കുഞ്ഞ് വ്ലോഗിൽ വരുന്നതും യൂട്യബിൽ ചർച്ചയാകുന്നതുമെല്ലാം നല്ലതാണ് പക്ഷെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിയക്ക് കമന്റ് ബോക്സിൽ ഉപദേശങ്ങളുണ്ട്.