ബജറ്റിന്റെ ഇരട്ടി ചെലവായി, പണം നഷ്ടമാകുമോ എന്ന് പേടിച്ചിരുന്നു, ലോകയുടെ വിജയത്തില്‍ ദുല്‍ഖര്‍

അഭിറാം മനോഹർ
തിങ്കള്‍, 10 നവം‌ബര്‍ 2025 (19:21 IST)
മലയാളത്തില്‍ 300 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ സിനിമയുടെ നിര്‍മാതാവാണ് നടന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. കല്യാണി പ്രിയദര്‍ശനെ നായികയാക്കി വമ്പന്‍ ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ മുന്നില്‍ വെല്ലുവിളികള്‍ ആയിരമായിരുന്നു. ഒരു നായികയെ മുന്നില്‍ നിര്‍ത്തി ഒരു വമ്പന്‍ സിനിമ ഒരുക്കിയാല്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുമോ എന്ന റിസ്‌കായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനമാണ് സിനിമ ബോക്‌സോഫീസില്‍ കാഴ്ചവെച്ചത്.
 
 സിനിമ 300 കോടി സ്വന്തമാക്കിയെങ്കിലും താനോ പ്രധാനവേഷങ്ങളിലെത്തിയ കല്യാണിയോ നസ്ലെനോ ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. തന്റെ പുതിയ സിനിമയായ കാന്തയുടെ പ്രമോഷനായി ഗലാട്ട മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സ് തുറന്നത്.  വേള്‍ഡ് ബില്‍ഡിങ്ങിനായുള്ള ആദ്യ സിനിമയെന്ന റിസ്‌ക് സിനിമയ്ക്കുണ്ടായിരുന്നു. ബജറ്റിന്റെ ഇരട്ടിയിലധികം ചെലവ് വന്നതിനാലും പാട്ടിന്റെ റൈറ്റ്‌സ് വില്‍ക്കാന്‍ കഴിയാത്തതിനാലും സാമ്പത്തികമായി പ്രതിസന്ധിയിലായി. സിനിമ വര്‍ക്കായാല്‍ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചില്ല. ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Donald Trump: താരിഫ് നയം കൊണ്ട് അമേരിക്കയെ സമ്പന്നമാക്കി, ഓരോ യുഎസ് പൗരനും 2000 ഡോളർ വീതം നൽകുമെന്ന് ട്രംപ്

ജനങ്ങളുടെ പൾസ് എനിക്കറിയാം, തൃശൂർ എടുക്കും, കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments