Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nivin Pauly: നിവിൻ പോളിക്കും എബ്രിഡ് ഷൈനും ആശ്വാസം; പണം തട്ടിയെന്ന കേസില്‍ ഹൈക്കോടതിയുടെ സ്റ്റേ

വൈക്കം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾക്കാണ് സ്റ്റേ.

Nivin Pauly

നിഹാരിക കെ.എസ്

, ചൊവ്വ, 12 ഓഗസ്റ്റ് 2025 (14:36 IST)
ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തന്റെ കയ്യിൽ നിന്നും പണം തട്ടിയെന്ന നിർമാതാവ് പി എസ് ഷംനാസിന്റെ കേസിന് ഹൈക്കോടതിയുടെ സ്റ്റേ. എബ്രിഡ് ഷൈനിനെതിരായ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വൈക്കം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾക്കാണ് സ്റ്റേ.
 
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവ് പി എസ് ഷംനാസാണ് ഇരുവര്‍ക്കുമെതിരേ കേസ് നല്‍കിയത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്.
 
ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് നിവിൻ പോളി പരാതി വ്യാജ ഒപ്പിട്ട് ആക്ഷൻ ഹീറോ ബിജു 2 വിൻ്റെ ടൈറ്റിൽ സ്വന്തമാക്കി എന്നാണ് പരാതി. നിവിൻ പോളി, എബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ അവകാശങ്ങൾ നിവിൻ പോളിയുടെ നിർമ്മാണ കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഈ രേഖകൾ മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കി എന്ന് പരാതിയിൽ നൽകിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anjali Menon: 'എന്റെ സിനിമകൾ ഡയറക്ട് ചെയ്ത് തന്നത് വേറെയാളുകൾ'; ഇല്ലാക്കഥകൾ പറഞ്ഞു നടക്കുന്നവരുണ്ടെന്ന് അഞ്ജലി മേനോൻ