Hridayapoorvam Box Office: 'ഒരേയൊരു മോഹന്‍ലാല്‍'; ഹൃദയപൂര്‍വ്വം 50 കോടി ക്ലബില്‍, ഹാട്രിക് നേട്ടം
തുടര്‍ച്ചയായി മോഹന്‍ലാലിന്റെ മൂന്നാം ചിത്രം 50 കോടി കളക്ഷനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്
Hridayapoorvam in 5o CR club: മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' 50 കോടി ക്ലബില്‍. ഓണം റിലീസായി തിയറ്ററുകളിലെത്തിയ 'ഹൃദയപൂര്‍വ്വം' എട്ട് ദിവസംകൊണ്ടാണ് വേള്‍ഡ് വൈഡായി 50 കോടി ക്ലബിലെത്തിയത്.
തുടര്‍ച്ചയായി മോഹന്‍ലാലിന്റെ മൂന്നാം ചിത്രം 50 കോടി കളക്ഷനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ റിലീസ് ചെയ്ത 'എമ്പുരാന്‍', 'തുടരും' എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളും 50 കോടി പിന്നിട്ടവയാണ്.
വമ്പന്‍ ഹിറ്റായി 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' തുടരുമ്പോഴും ബോക്‌സ്ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ ഹൃദയപൂര്‍വ്വത്തിനു സാധിച്ചു. റിലീസ് ചെയ്തു എട്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 20 കോടി പിന്നിട്ടു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഫാമിലി ഡ്രാമയാണ്. മോഹന്‍ലാലിനൊപ്പം സംഗീത് പ്രദീപ്, മാളവിക മോഹനന്‍, സിദ്ധിഖ്, സംഗീത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.