Select Your Language

Notifications

webdunia
webdunia
webdunia
webdunia

Janhvi Kapoor: 'ഞാന്‍ മലയാളം സിനിമകളുടെ വലിയ ആരാധികയാണ്': പരം സുന്ദരി വിമര്‍ശനങ്ങള്‍ക്കിടെ ജാന്‍വി കപൂര്‍

ചിത്രം ഓഗസ്റ്റ് 29 നാണ് ബോക്‌സ് ഓഫീസിലേക്ക് എത്തുക.

Janhvi Kapoor

നിഹാരിക കെ.എസ്

, ഞായര്‍, 24 ഓഗസ്റ്റ് 2025 (12:30 IST)
ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ സിനിമയാണ് പരം സുന്ദരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനവും അടുത്തിടെ വൈറലായിരുന്നു. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡ്ഡോക്ക് ഫിലിംസ് ആണ്. ചിത്രം ഓഗസ്റ്റ് 29 നാണ് ബോക്‌സ് ഓഫീസിലേക്ക് എത്തുക. 
 
ചിത്രത്തിന്റെ ട്രെയിലറിനും പുതിയ ഗാനത്തിനും വൻ വിമർശനമാണ് ഉയർന്നത്. ജാന്‍വി കപൂറിന്റെ മലയാളമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ചിത്രത്തില്‍ മലയാളി കഥാപത്രത്തെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ജാന്‍വിയുടെ മലയാളം വളരെ മോശമാണെന്നാണ് വിമര്‍ശനം.ജാന്‍വിയുടെ മലയാളം വികലമാണെന്നും വിമര്‍ശകര്‍ പറയുന്നത്. 
 
ഇതിനിടെ ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജാന്‍വി. തന്റെ കഥാപാത്രം പകുതി മലയാളിയും പകുതി തമിഴുമാണെന്നാണ് ജാന്‍വി പറയുന്നത്. താന്‍ മലയാള സിനിമയുടെ ആരാധികയാണെന്നും ജാന്‍വി പറയുന്നുണ്ട്.
 
''എല്ലാമുള്ളൊരു കഥ ഒടുവില്‍ വന്നിരിക്കുകയാണ്. എനിക്ക് എന്റെ വേരുകളിലേക്ക് ചെല്ലാനുള്ള അവസരമാണ്. തീര്‍ച്ചയായും ഞാന്‍ മലയാളിയല്ല, എന്റെ അമ്മയുമല്ല. പക്ഷെ എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ സംസ്‌കാരത്തോടും ഭൂപ്രകൃതിയോടും എനിക്ക് എപ്പോഴുമൊരു താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ മലയാളം സിനിമകളുടെ വലിയ ആരാധികയുമാണ്. ഇത് രസകരമായൊരു കഥയാണ്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്'' എന്നാണ് ജാന്‍വി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rima Kallinkal: ഞാനൊരു നടിയാണ്, അത് എല്ലാവരും മറന്നു പോയി: റിമ കല്ലിങ്കൽ