Kalamkaval: 'ഞാന്‍ പ്രതിനായകന്‍'; കളങ്കാവല്‍ ട്വിസ്റ്റ് പൊട്ടിച്ച് മമ്മൂട്ടി, റിലീസ് അഞ്ചിന്
ചിത്രത്തില്‍ താനാണ് പ്രതിനായകനെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. വിനായകനാണ് നായകന്‍
Kalamkaval: മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' ഡിസംബര്‍ അഞ്ചിനു (വെള്ളി) തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചിയില്‍ നടന്നു. റിലീസിനോടനുബന്ധിച്ചുള്ള ടീസര്‍ ഈ പരിപാടിയില്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ താനാണ് പ്രതിനായകനെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. വിനായകനാണ് നായകന്‍. തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്കു ഇഷ്ടപ്പെടാനോ സ്വീകരിക്കാനോ തോന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. അതിക്രൂരനായ വില്ലന്‍ വേഷമാണ് തന്റേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.
ആദ്യം തന്നിലേക്കു വന്നത് വിനായകന്‍ ചെയ്ത പൊലീസ് വേഷമാണ്. എന്നാല്‍ ആ വേഷം തന്നെക്കാള്‍ നന്നായി വിനായകന്‍ ചെയ്യുമെന്ന് തോന്നിയതുകൊണ്ടാണ് വില്ലന്‍ വേഷം എടുത്തതെന്നും മമ്മൂട്ടി വ്യക്തമാക്കി. ചിത്രത്തിലെ നായികമാരെയും പ്രി റിലീസ് ഇവന്റില്‍ മമ്മൂട്ടി പരിചയപ്പെടുത്തി. 21 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതില്‍ 19 പേരും പ്രി റിലീസ് ഇവന്റില്‍ എത്തിച്ചേര്‍ന്നു.
നവാഗതനായ ജിതിന്‍ കെ ജോസാണ് കളങ്കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.