Kavya Madhavan: 'അച്ഛന്റെ സന്തോഷം ഞങ്ങളായിരുന്നു, ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു, പക്ഷേ...': വിങ്ങലോടെ കാവ്യ മാധവൻ

നിഹാരിക കെ.എസ്
ചൊവ്വ, 11 നവം‌ബര്‍ 2025 (10:15 IST)
അച്ഛന്‍ മാധവന്റെ 75ാം ജന്മദിനത്തില്‍ വിങ്ങലോടെ കാവ്യ മാധവന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അച്ഛന്റെ പിറന്നാള്‍ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും എന്നാൽ, അതിനും മുന്നേ അച്ഛൻ തങ്ങളോട് വിട പറഞ്ഞുവെന്നും കാവ്യ വിങ്ങലോടെ ഓർക്കുന്നു.
 
കാവ്യ മാധവന്റെ കുറിപ്പ്:
 
ഇന്ന് നവംബര്‍ 10; അച്ഛന്റെ 75-ാം പിറന്നാള്‍. അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.
 
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍. പക്ഷേ…അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി.
 
ഈ വര്‍ഷം ജൂണില്‍ ആയിരുന്നു കാവ്യയുടെ അച്ഛന്‍ പി. മാധവന്‍ മരിച്ചത്. കാവ്യ സിനിമയില്‍ എത്തിയത് മുതല്‍ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്‍. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു. അമ്മ ശ്യാമളയും അച്ഛന്‍ മാധവനുമാണ് തന്റെ നട്ടെല്ല് എന്ന കാവ്യ അഭിമുഖങ്ങളില്‍ പറയാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments