മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. സിനിമ ജാപ്പനീസിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 17ന് ജപ്പാനിൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ലിജോ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് അമിത പ്രതീക്ഷ കൂടി പോയതാണ് മികച്ച സ്വീകാര്യത ചിത്രത്തിന് ലഭിക്കാതെ പോയതെന്ന് നിർമാതാവ് പറഞ്ഞിരുന്നു. രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.