Lokah Total Collection: കുതിപ്പ് തുടർന്ന് ലോക; തുടരുമിനെ പിന്നിലാക്കുമോ?
മികച്ച വരവേൽപ്പാണ് ട്രെയ്ലർ നേടുന്നത്.
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടി ചിത്രം ഇതിനോടകം ഇൻഡസ്ട്രി ഹിറ്റായിർ മാറിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ വിജയത്തിൽ ട്രെയ്ലർ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. മികച്ച വരവേൽപ്പാണ് ട്രെയ്ലർ നേടുന്നത്.
നേരത്തെ തന്നെ സൗത്ത് ഇന്ത്യയിലെ ഫീമെയ്ൽ ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീർത്തി സുരേഷിന്റെ 'മഹാനടി'യെ ലോക പിന്തള്ളിയിരുന്നു. സൗത്ത് ഇന്ത്യയിൽ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു.
ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്.
ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ട് ഇപ്പോഴും പല തിയേറ്ററുകളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.