തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ കമല്‍ഹാസനെയും രജനീകാന്തിനെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിന്നും അണ്‍ഫോളോ ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജ്. കമല്‍ഹാസനും രജനീകാന്തും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ലോകേഷിന്റെ കഥ ഇരുവരും വേണ്ടെന്ന് വെച്ചതാണ്‍ ലോകേഷ് സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും അണ്‍ഫോളോ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
മാനഗരം,കൈതി, മാസ്റ്റര്‍, വിക്രം തുടങ്ങി വലിയ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ലോകേഷിന്റെ അവസാന ചിത്രമായ കൂലി തിയേറ്ററുകളില്‍ വേണ്ടത്ര വിജയിക്കാതെ വന്നതോടെയാണ് സൂപ്പര്‍ താരങ്ങള്‍ ലോകേഷിനെ പുതിയ പ്രൊജക്റ്റില്‍ നിന്നും ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്‍ ബോയ് ആയിരുന്നിട്ട് കൂടി ലോകേഷ് കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരുന്നില്ല. ഇത് കമല്‍ഹാസന്‍ ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. നിലവില്‍ വിജയ് മാത്രമാണ് ലോകേഷ് എക്‌സില്‍ ഫോളോ ചെയ്യുന്ന തമിഴ് സൂപ്പര്‍ താരം.