രജനിയെയും കമൽ ഹാസനെയും 'അൺഫോളോ' ചെയ്ത് ലോകേഷ്

നിഹാരിക കെ.എസ്
ചൊവ്വ, 11 നവം‌ബര്‍ 2025 (10:45 IST)
രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. രജനിയെ വെച്ച് ലോകേഷ് സംവിധാനം ചെയ്ത കൂലി പരാജയപ്പെട്ടത് സംവിധായകന്റെ കരിയറിൽ ഒരു ബ്ളാക് ഡേ തന്നെയാണ്. ഇതിന് പിന്നാലെ, കമൽ-രജനി ചിത്രത്തിൽ നിന്നും ലോകേഷിനെ മാറ്റിയെന്നും പകരം മറ്റൊരു സംവിധായകനാണ് ഈ സിനിമ ഒരുക്കുന്നതെന്നും റിപ്പോർട്ട് വന്നു. 
 
ഇപ്പോഴിതാ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. 
 
അതേസമയം, സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments