Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

കൊച്ചിയിലെ വീട്ടില്‍വെച്ചായിരിക്കും മമ്മൂട്ടിയുടെ ജന്മദിനാഘോഷം.

രേണുക വേണു
ചൊവ്വ, 26 ഓഗസ്റ്റ് 2025 (09:23 IST)
Mammootty: രോഗമുക്തി നേടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളുമായി ആരാധകര്‍. ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയിലെത്തും. സെപ്റ്റംബര്‍ ഏഴിനു മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ്. 
 
കൊച്ചിയിലെ വീട്ടില്‍വെച്ചായിരിക്കും മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കളും കൊച്ചിയിലെ വീട്ടിലെത്തുമെന്നാണ് വിവരം. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും പനമ്പള്ളിനഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് ആരാധകര്‍ എത്തും. രോഗമുക്തനായി തിരിച്ചെത്തുന്ന പ്രിയതാരത്തിന്റെ ജന്മദിനം കളറാക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്. 
 
സെപ്റ്റംബര്‍ ഏഴിനു ശേഷമായിരിക്കും മമ്മൂട്ടി സിനിമയില്‍ സജീവമാകുകയെന്നാണ് വിവരം. മഹേഷ് നാരായണന്‍ ചിത്രമാണ് ആദ്യം പൂര്‍ത്തിയാക്കുക. കൊച്ചിയില്‍ ചില പ്രധാന രംഗങ്ങളുടെ ചിത്രീകരണം ഉണ്ടാകും. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും. 
 
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം നിതീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments