MMMN Movie Teaser: 'മമ്മൂട്ടിയെത്തി, അപ്പോ പിന്നെ ഇറക്കുവല്ലേ'; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ നാളെ
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Mammootty, Mohanlal and Kunchako Boban
MMMN Movie: പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തിയതിനു പിന്നാലെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിടുന്നു. ഒക്ടോബര്‍ രണ്ട് ഉച്ചയ്ക്കു 12 നു ടൈറ്റില്‍, ടീസര്‍ എന്നിവ പുറത്തിറക്കുമെന്ന് മമ്മൂട്ടി അറിയിച്ചു.
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫാണ് നിര്‍മാണം. 2026 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഴ് മാസത്തോളമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് മമ്മൂട്ടി ചികിത്സയ്ക്കു വിധേയനായത്. വിശ്രമത്തിനു ശേഷം ഇന്നലെ വൈകിട്ട് മമ്മൂട്ടി ഹൈദരബാദിലെത്തി. ഇന്നുമുതല്‍ ചിത്രീകരണത്തില്‍ ഭാഗമാകും.