ഭൂതകാലത്തിലൂടെ മലയാള സിനിമയിൽ ഒരു ബെഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ. റൊരർ സിനിമകളുടെ തമ്പുരാൻ എന്നാണ് അദ്ദേഹത്തെ ഇപ്പോൾ ആരാധകർ വിളിക്കുന്നത് തന്നെ. പ്രണവ് മോഹൻലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഡീയസ് ഈറേ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. മാത്രവുമല്ല ഡീയസ് ഈറേയുടെ പ്രീമിയർ ഷോയ്ക്ക് മഞ്ജുവും ഉണ്ടായിരുന്നു. മഞ്ജുവിനെ രാഹുൽ ഏത് തരം കഥാപാത്രം ആയിരിക്കും ചെയ്യിക്കുകയെന്നും ഹൊറർ ഴോണർ തന്നെയാകുമോ എന്ന സംശയത്തിലാണ് ആരാധകർ.
ഡീയസ് ഈറേ മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും കമന്റുകൾ വരുന്നുണ്ട്.