Webdunia - Bharat's app for daily news and videos

Install App

Mohanlal Feminine Look: എങ്ങും 'മോഹനലാലത്തം', കയ്യടികൾ വാരിക്കൂട്ടി മോഹൻലാൽ

മോഹൻലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സ്ത്രൈണ ഭാവം പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.

നിഹാരിക കെ.എസ്
ശനി, 19 ജൂലൈ 2025 (10:45 IST)
പ്രകാശ് വർമയുടെ സംവിധാനത്തിൽ നിർവാണ ഫിലിംസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ ഒരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഹൻലാൽ താരവും. മോഹൻലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സ്ത്രൈണ ഭാവം പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. പരസ്യത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും വായിച്ചു തീരാൻ ഒരുപാട് പേജുകൾ ബാക്കിയുള്ള നടൻ എന്നാണ് മോഹൻലാലിനെ ആരാധകർ വർണിക്കുന്നത്.
 
പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്. ഫെയ്സ്ബുക്കിൽ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹൻലാലും വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 
 
മോഹൻലാൽ എന്ന നടൻ യാഥാസ്ഥിതിക ചിന്തകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് കൊണ്ട് തന്നിലെ സ്ത്രൈണതയെ മനോഹരമായി ആഘോഷിച്ചുകൊണ്ട് ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പ്. ഫാൻ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.
 
'എല്ലാ പുരുഷന്മാരിലും ഒരു സ്ത്രീ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന അർദ്ധനാരീശ്വര സങ്കൽപം ആഘോഷിക്കപ്പെടുന്ന ഒരു നാടും സംസ്കാരവുമാണ് നമുക്ക് ഉള്ളത്… ഒരുപക്ഷെ നമ്മുടെ തിളങ്ങുന്ന സാംസ്‌കാരിക പൈതൃകത്തിലെ ഏറ്റവും മനോഹരമായ സങ്കല്പങ്ങളിൽ ഒന്നായി ഞാൻ കണക്കാക്കുന്നതും അതിനെയാണ്..

ആ സങ്കല്പത്തെ അതിന്റെ ശരിയായ അർത്ഥത്തിലും ഭംഗിയിലും ബഹുമാനത്തോടെയും മനസ്സിലാക്കാനും സ്വാംശീകരിക്കാനും സാധിച്ചാൽ തന്നെ ഒരു പരിധിവരെയുള്ള ലിംഗ അസമത്വങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിപരമായ ഒരു refinement നമ്മുടെ ചിന്തകളിലും കാഴ്ചപ്പാടിലും വരെ കൊണ്ട് വരാൻ സാധിക്കുമെന്ന് കരുതുന്നു..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

അടുത്ത ലേഖനം
Show comments