Webdunia - Bharat's app for daily news and videos

Install App

Mohanlal and Pranav Mohanlal: കിട്ടിയോ? ആ... കിട്ടി! മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ ഏറ്റെടുത്ത് ആരാധകർ

സോളോ ട്രിപ്പ് പോകാനാണ് പ്രണവിന് ഏറെയിഷ്ടം.

നിഹാരിക കെ.എസ്
ശനി, 19 ജൂലൈ 2025 (10:14 IST)
പ്രണവ് മോഹൻലാലിന്റെ യാത്രകളും വ്യക്തിജീവിതവുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പ്രണവിന്റെ ജീവിതരീതി പലപ്പോഴും യുവാക്കളെ ഏറെ സ്വാധീനിക്കാറുണ്ട്. പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോളോ ട്രിപ്പ് പോകാനാണ് പ്രണവിന് ഏറെയിഷ്ടം. യാത്ര പോകുന്നതിന്റെയും സാഹസികതകളിൽ ഏർപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങളും പ്രണവ് പങ്കുവയ്ക്കാറുണ്ട്.
 
ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ബോബി കുര്യനാണ് വീഡിയോ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. രാജാവും മകനും എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്. കയ്യിൽ ഒരു ബാഗുമായി മുന്നിൽ നടക്കുന്ന പ്രണവിനെ വീഡിയോയിൽ കാണാം.
 
തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. വീഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ കാമറ നോക്കി ചിരിക്കുന്നുമുണ്ട്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം ഇട്ടാണ് ബോബി കുര്യൻ വീഡിയോ പോസ്റ്റ് ചെയ്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bobby Kurian (@bobby_kurian)

വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. രസകരമായ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ‘ലെ ലാലേട്ടൻ :കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല’, ‘എവിടുന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ,’ 'എന്താ മോനെ ഇത്, ഒന്ന് ഒതുങ്ങി ഒരു സൈഡിലൂടെ നടക്കു മോനെ! ! വിഡിയോ എടുക്കുന്നവനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്', 'ഓടിപ്പോകാതെ നിൽക്കാൻ ആണോ മുന്നിൽ നടപ്പിക്കുന്നെ അവനെ'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments