Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nivin Pauly: വരവറിയിച്ച് നിവിൻ പോളി; ഒരുങ്ങുന്നത് രണ്ട് വമ്പൻ റിലീസുകൾ

Nivin Pauly

നിഹാരിക കെ.എസ്

, വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:50 IST)
ഒരു സമയത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു നിവിൻ പോളി. എന്നാൽ, സിനിമാ തെരഞ്ഞെടുപ്പുകളും അവയിൽ ചിലതിന്റെയൊക്കെ പരാജയവും നിവിന് തിരിച്ചടിയായി. തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾ നടനെ പിന്നോട്ടടിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട് റിലീസുകളുമായി ഈ വർഷാവസാനം കംബാക്കിനൊരുങ്ങുകയാണ് താരം.
 
ബേബി ഗേൾ, സർവ്വം മായ എന്നീ രണ്ട് സിനിമകളാണ് നിവിന്റേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. 'ബേബി ഗേൾ' സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 
 
അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ നിവിന്റെ വലിയ പ്രതീക്ഷകൾ ഉള്ള സിനിമയാണ്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖർ-പൃഥ്വിരാജ് ആരാധകർക്ക് ഇതെന്തുപറ്റി?