Priyamani: 'എന്താണ് ഈ പാൻ ഇന്ത്യൻ? ഇത് കേൾക്കുമ്പോൾ ചിരി വരുന്നു': പ്രിയാമണി

നിഹാരിക കെ.എസ്
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (09:02 IST)
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ മണി. സിനിമാജീവിതത്തിനൊപ്പം അഭിമുഖങ്ങളിൽ തന്റെ നിലപാടുകൾ തുറന്നു പറയാനും പ്രിയാമണി മടികാണിക്കാറില്ല. ഇപ്പോഴിതാ ഇന്ത്യയിലെ അഭിനേതാക്കളെ ‘പാൻ ഇന്ത്യൻ’ എന്ന വിശേഷണത്തോടെ വിളിക്കുന്നതിനോടുള്ള എതിർപ്പ് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയമണി. 
 
പാൻ ഇന്ത്യൻ എന്ന പ്രയോഗം തന്നെ നിർത്തണമെന്നാണ് പ്രിയ ആവശ്യപ്പെടുന്നത്. പാൻ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് നമ്മൾ നിർത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ നടി, നാമെല്ലാവരും ഇന്ത്യക്കാരല്ലേ എന്നും ചോദിക്കുന്നുണ്ട്.
 
'ഈ പാൻ ഇന്ത്യ എന്താണ്? എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് മറ്റ് ഭാഷകളിലെ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. ഒരു ദിവസം അവസാനിക്കുമ്പോൾ നമ്മൾ എല്ലാവരും ഇന്ത്യക്കാരാണ്. ബോളിവുഡിലെ താരങ്ങൾ തെക്കേ ഇന്ത്യയിലേക്ക് വരുമ്പോൾ അവരെയാരും പ്രാദേശിക നടൻ എന്ന് വിളിക്കുന്നില്ല. വർഷങ്ങളായി പല സ്ഥലത്തുള്ള അഭിനേതാക്കൾ ഭാഷകൾക്കപ്പുറം പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇപ്പോൾ ആളുകളെ ഇങ്ങനെ ലേബൽ ചെയ്യുന്നത്.
 
കമൽ ഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നിരവധി താരങ്ങൾ പതിറ്റാണ്ടുകളായി വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടും അവരെയൊന്നും 'പാൻ-ഇന്ത്യൻ നടന്മാർ' എന്ന് വിശേഷിപ്പിച്ചിട്ടില്ല. അവരെല്ലാം ഇന്ത്യൻ നായകന്മാർ എന്ന് മാത്രമാണ് അറിയപ്പെടുന്നതെന്ന്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ച് താരങ്ങളെ അംഗീകരിക്കുക. അഭിനേതാക്കൾ അമിതമായി പാൻ ഇന്ത്യൻ എന്ന പദം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പ്രവണത കാണുമ്പോൾ ചിരി വരുന്നു', പ്രിയാമണി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments