ഒരു 'വിജയ് ദേവരകൊണ്ട' എല്ലാവരുടെയും ജീവിതത്തിൽ വേണമെന്ന് രശ്മിക മന്ദാന
വിജയ് ദേവരകൊണ്ട ഒരു അനുഗ്രഹമാണ് എന്ന് പറയുകയാണ് രശ്മിക.
നടൻ വിജയ് ദേവരകൊണ്ടയുമായി രശ്‌മിക മന്ദാനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിജയ്‌യെ താൻ വിവാഹം ചെയ്യുമെന്ന് അടുത്തിടെ രശ്‌മിക തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പബ്ലിക്കായി വിജയ് രശ്മികളുടെ കയ്യിൽ ചുംബിക്കുകയും ചെയ്തു. ഇപ്പോഴിതാ, വിജയ് ദേവരകൊണ്ട ഒരു അനുഗ്രഹമാണ് എന്ന് പറയുകയാണ് രശ്‌മിക.
'ദ ഗേൾഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വെച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു വിജയ് ദേവരകൊണ്ടയെ കുറിച്ച് രശ്മിക സംസാരിച്ചത്.
'വിജു, ഈ സിനിമയുടെ തുടക്കം മുതൽ നിങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ വിജയത്തിലും നിങ്ങൾ ഇവിടെ ഉണ്ടാകണം. നിങ്ങൾ ഈ സിനിമാ യാത്രയിൽ അത്രമാത്രം ഒപ്പം നിന്നിട്ടുണ്ട്. എല്ലാവരുടെ ജീവിതത്തിൽ ഒരു 'വിജയ് ദേവരകൊണ്ട' ഉണ്ടാകട്ടെ എന്ന് ആശംസിക്കാനാണ് എനിക്ക് തോന്നുന്നത്. അതൊരു അനുഗ്രഹമാണ്' രശ്മിക മന്ദാന പറഞ്ഞു.