എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്: റിമ കല്ലിങ്കൽ
വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്.
നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍. മാസങ്ങള്‍ മുമ്പാണ് വിനായകന്‍ റിമയുടെ ചിത്രം തന്റെ പേജില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. റിമയ്‌ക്കെതിരെ പലരും ബോഡി ഷെയ്മിങുമായെത്തി. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്.
തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ് കരുതുന്നതെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. അതേസമയം കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു.
'എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ.
കമ്മട്ടിപ്പാടത്തില്‍ അഭിനയിക്കുകയും സ്റ്റേറ്റ് അവാര്‍ഡ് കിട്ടുകയുമൊക്കെ ചെയ്ത വിനായകനെ എനിക്കറിയാം. പക്ഷെ അതുകഴിഞ്ഞുള്ള വിനായകനെ നേരിട്ടു പരിചയമില്ല. ആ ഫോട്ടോ ഇട്ടത് എന്നെ ബാധിച്ചിട്ടേയില്ല. പക്ഷെ വിനായകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും വേദനിപ്പിച്ചിട്ടുണ്ട്. അതാണ് എന്നെ ബാധിക്കുന്നത്. ഞാന്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഞാന്‍ പ്രതികരിക്കും. പക്ഷെ ഫോട്ടോയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല', റിമ വ്യക്തമാക്കുന്നു.