അതേ മക്കളെ കോപ്പിയടിച്ചതാണ്, സയ്യാര എടുത്തത് ആ കൊറിയൻ ചിത്രത്തിൽ നിന്നും, തുറന്ന് പറഞ്ഞ് എഴുത്തുക്കാരൻ
ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയും വിജയവുമായ സിനിമയായിരുന്നു അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാനവേഷങ്ങളിലെത്തിയ സയ്യാര എന്ന സിനിമ.
ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും ചര്‍ച്ചയും വിജയവുമായ സിനിമയായിരുന്നു അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാനവേഷങ്ങളിലെത്തിയ സയ്യാര എന്ന സിനിമ. രണ്ടുപേരുടെയും അരങ്ങേറ്റ സിനിമയായിരുന്നു സയ്യാര. ആഷിഖി 2 അടക്കമുള്ള സിനിമകളിലൂടെ ബോളിവുഡിന്റെ പ്രിയ സംവിധായകനായി മാറിയ മോഹിത് സൂരി ഒരുക്കിയ ചിത്രം ദിവസങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സയ്യാര ബോക്‌സോഫീസില്‍ നിന്നും 500 കോടിയിലേറെ രൂപയാണ് നേടിയത്. ഇപ്പോഴിതാ സയ്യാര 2004ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സിനിമയായ എ മൊമന്റ് ടു റിമംബര്‍ എന്ന സിനിമയില്‍ നിന്നും എടുത്തതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ എഴുത്തുക്കാരനായ സങ്കല്പ് സദാന.
കോമല്‍ നഹ്തയുമായുള്ള അഭിമുഖത്തില്‍ വെച്ചാണ് ഇക്കാര്യം സങ്കല്പ് തുറന്ന് സമ്മതിച്ചത്. സയ്യാരയും ആ കൊറിയന്‍ സിനിമയും പുറത്തുണ്ട്. നിങ്ങള്‍ അത് രണ്ടും കണ്ടതിന് ശേഷം സിനിമ കോപ്പിയടിച്ചതാണോ അതോ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണോ എന്ന് പരിശോധിച്ചാലും. വിവാഹജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ നായികയ്ക്ക് അല്‍ഷിമേഴ്‌സ് രോഗമുണ്ടെന്ന് അറിയുന്നതും തുടര്‍ന്‍ നായികയോടുള്ള നായകന്റെ സ്‌നേഹവും കരുതലുമെല്ലാമാണ് 2 സിനിമകളുടെയും ഇതിവൃത്തം. അതേസമയം ആഷിഖി 3 സിനിമയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് സയ്യാര രൂപം കൊണ്ടതെന്ന് സങ്കല്പ് പറയുന്നു. സിനിമയ്ക്ക് അന്ന് കഥയോ തിരക്കഥയോ ഉണ്ടായിരുന്നില്ലെന്നും ആ ഫീലിംഗ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സങ്കല്പ് പറയുന്നു.