Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shivakarthikeyan: 'മലയാളികളിൽ നിന്ന് സ്നേഹവും അഭിനന്ദനവും കിട്ടുക അത്ര എളുപ്പമല്ല, ഭയങ്കര ചാലഞ്ചിങ് ആണ്': ശിവകാർത്തികേയൻ

Sivakarthikeyan

നിഹാരിക കെ.എസ്

, ഞായര്‍, 31 ഓഗസ്റ്റ് 2025 (17:50 IST)
തമിഴകത്തെ വരുംകാല സൂപ്പർസ്റ്റാർ ആണ് ശിവകാർത്തികേയൻ. നടന് കേരളത്തിലും ആരാധകരുണ്ട്. ശിവകാർത്തികേയന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മദ്രാസി. കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ വച്ച് ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റ് നടന്നിരുന്നു.

വരുത്തപടാത്ത വാലിബർ സംഘം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്നും അതിന് ശേഷം റെമോ, ഡോക്ടർ, ഇപ്പോൾ അമരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.
 
പ്രേക്ഷകർ തിയറ്ററിൽ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് സിനിമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ഓണത്തിന് റിലീസ് ആകുന്നതിൽ സന്തോഷമുണ്ടെന്നും കേരളത്തിലെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഓണാശംസകൾ നേരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു.
 
അമരനിലെ ഹേയ് മമ്മൂട്ടി എന്ന ഡയലോ​ഗും ശിവകാർത്തികേയൻ പറഞ്ഞു. കേരളത്തിലെ ഭക്ഷണം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, തന്നെ സ്നേഹിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. "എല്ലാവർക്കും വണക്കം, മച്ചാൻമാരെ ഹാപ്പി അല്ലേ. എല്ലാവരെയും ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ‌ സന്തോഷം.
 
ആദ്യം തന്നെ എനിക്ക് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. അമരൻ ഒരു മെ​ഗാ ഹിറ്റായി. എല്ലാവരോടും നന്ദിയുണ്ട്. എന്റെ പുതിയ ചിത്രം എആർ മുരു​ഗദോസ് സാറിനൊപ്പമാണ്. അനിരുദ്ധ് ആണ് സം​ഗീതം. രുക്മിണിയാണ് നായിക. കൂടെ കേരളത്തിന്റെ സ്വന്തം ബിജു മേനോൻ സാർ. അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവം പറഞ്ഞറിയിക്കാനാകത്തതാണ്.
 
അദ്ദേഹത്തിന്റെ ശബ്ദം, ബോഡി ലാങ്വേജ് എല്ലാം വളരെ സൂപ്പറായിരുന്നു. ഇതൊരു ആക്ഷൻ എന്റർടെയ്നറാണ്. ഇതിൽ നിറയെ സ്നേഹവും ആക്ഷനുമൊക്കെയുണ്ട്. നിങ്ങൾക്കെല്ലാവർക്കും നന്നായി ഇഷ്ടപ്പെടും. സെപ്റ്റംബർ അഞ്ചിന് നിങ്ങളെല്ലാവരും തിയറ്ററിൽ പോയി കാണണം. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
 
ഓണത്തിന് ഈ സിനിമ റിലീസ് ചെയ്യുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സിനിമ എങ്ങനെയുണ്ടെന്ന് പ്രേക്ഷകർ കണ്ടിട്ട് പറയണം. ഒന്നൊന്നര വർഷത്തെ ഞങ്ങളുടെ അധ്വാനമാണ്".- ശിവകാർത്തികേയൻ പറഞ്ഞു.
 
മലയാള സിനിമാ പ്രേക്ഷകരിൽ നിന്ന് സ്നേഹവും അഭിനന്ദനവുമൊക്കെ കിട്ടുക എന്നത് അത്ര എളുപ്പമല്ല. അത് ഭയങ്കര ചാലഞ്ചിങ് ആണ്. ഇവിടെയെല്ലാവരും നല്ല പെർഫോമേഴ്സ് ആണ്".- ശിവകാർത്തികേയൻ വ്യക്തമാക്കി. പരാശക്തിയാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: 'സംവിധായകന്‍ ക്രിസ്ത്യന്‍, നിര്‍മാതാവ് മുസ്ലീം'; ലോക ഹിന്ദുവിരുദ്ധ സിനിമ, മോളിവുഡിന് ഹിന്ദുഫോബിയയെന്ന് ഹിന്ദുത്വവാദികള്‍