Select Your Language

Notifications

webdunia
webdunia
webdunia
webdunia

AMMA Election: 'അവൾക്കെതിരെ സംസാരിച്ച സ്ത്രീകൾ അമ്മയുടെ തലപ്പത്ത്, വേട്ടക്കാരനൊപ്പം നിന്നവർ': വിമർശനം

വോട്ടെടുപ്പ് പൂർത്തിയായപ്പോൾ അമ്മയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വനിത താരനിരയാണ്.

AMMA

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (09:56 IST)
താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. 506 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ അമ്മയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വനിത താരനിരയാണ്. നടി ശ്വേത മേനോൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 
 
വൈസ് പ്രസിഡന്റുമാർ ലക്ഷ്മിപ്രിയയും, ജയൻ ചേർത്തലയുമാണ്. ജോയിന്റ് സെക്രട്ടറി അൻസിബയും ട്രഷറർ ഉണ്ണി ശിവപാലുമാണ്. പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ 17 അംഗങ്ങളിൽ എട്ടുപേരും വനിതകളാണ്. ഇതാദ്യമായിട്ടാണ് ഇത്രയും വനിതകൾക്കുള്ള ഒരു നേതൃത്വം. 
 
അമ്മയുടെ തലപ്പത്തേക്ക് കൂടുതൽ വനിതകൾ വന്നതോടെ സംഘടന കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക്. നേതൃത്വത്തിന് ആശംസകൾ നേരുന്നവരുമുണ്ട്. ഇതിനിടെ സിൻസി അനിൽ എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മാത്രം വേറിട്ട് നിൽക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നേടിക്കൊപ്പം നിൽക്കാതെ കുറ്റാരോപിതനൊപ്പം നിന്നവരാണ് ഇപ്പോഴത്തെ സംഘടനാ നേതൃത്വത്തിൽ ഉള്ളതെന്ന് സിൻസി ചൂണ്ടിക്കാട്ടുന്നു.
 
'സ്ത്രീയായാലും പുരുഷനായാലും തെരുവിൽ ആക്രമിക്കപ്പെടുന്ന സഹപ്രവർത്തകയ്ക്ക്, വേണ്ട... ഒരു മനുഷ്യ ജീവിയ്ക്ക് നിരുപാധികം പിന്തുണ.... അതിനുപോലും സാധിക്കാത്ത ഒരു സംഘടനയുടെ തെരഞ്ഞെടുപ്പ് ആയിരുന്നത്രെ.... അന്ന് അവൾക്ക് പിന്തുണ നൽകിയില്ലെന്ന് മാത്രമല്ല... അവൾക്ക് എതിരെ സംസാരിച്ച സ്ത്രീകളാണ് ഇന്നിവിടെ തലപ്പത്ത് എത്തിയിരിക്കുന്നത്. അതായത് വെട്ടക്കാരനൊപ്പം നിന്നവർ എന്ന് തന്നെ... ആ... പിന്നെ പുതിയ അഴിച്ചുപണി കൊണ്ട് പൊതുജന മധ്യത്തിൽ ഇതുവരെ ഉണ്ടായ കുറച്ച് ദുർഗന്ധം മാറി കിട്ടുമെന്ന് കരുതാം. വേറൊന്നും പ്രതീക്ഷിക്കുന്നില്ല' എന്നായിരുന്നു കുറിപ്പ്. 
 
പോസ്റ്റ് വൈറലായതോടെ അന്നും ഇന്നും അതിജീവിതയ്ക്കൊപ്പം എന്നാണ് കമന്റുകൾ ഏറെയും. ഒന്നും നടക്കാൻ പോകുന്നില്ല. ചരട് പഴയ ആൾക്കാരുടെ കയ്യിൽ തന്നെ. ഇതൊക്കെ ഡമ്മി, ഇന്ന് തലപ്പത്ത് വന്നവർ റിമോട്ട് കൺട്രോൾ പാവകൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Param Sundari Controversy: പള്ളിക്കുള്ളിൽ വെച്ച് പ്രണയം; മതവികാരം വ്രണപ്പെടുത്തുന്നു, 'പരം സുന്ദരി'യ്‌ക്കെതിരെ ക്രിസ്ത്യന്‍ സംഘടന