Sumathi Valav: 8 ദിവസം കൊണ്ട് 13 കോടി സ്വന്തമാക്കി 'സുമതി വളവ്'

ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 12 ഓഗസ്റ്റ് 2025 (16:29 IST)
മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിച്ച സിനിമയാണ് സുമതി വളവ്. ഓ​ഗസ്റ്റ് ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.
 
റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ സുമതി വളവ് നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ. 13.9 കോടിയാണ് ഇത്രയും ദിവസത്തെ കളക്ഷൻ. പുതിയ റിലീസുകൾ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് ഇത്രയും മികച്ചൊരു കളക്ഷൻ സുമതി വളവിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. നാലാം ദിനം ആയപ്പോഴേക്കും അത് 11.15 കോടി ആകുകയും ചെയ്തു.
 
ബോക്സ് ഓഫീസിൽ സുമതി വളവ് മുന്നേറുമ്പോൾ തിയറ്ററുകളുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്. 230 തിയറ്ററുകളിലായിരുന്നു സുമതി വളവ് പ്രദർശിപ്പിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം മുതലത് 250 തിയറ്ററുകളായി വർദ്ധിച്ചിട്ടുണ്ട്. അടുത്ത കാലത്തൊരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീൻ കൗണ്ട് കൂടിയാണ് സുമതി വളവിന്റേത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments