Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിന് വേണ്ടാത്തത് സൂസെയ്ന് വേണം; ഹൃത്വികിനോട് ആവശ്യപ്പെട്ടത് 400 കോടി!

മഞ്ജുവിന് വേണ്ടാത്തത് സൂസെയ്ന് വേണം; ഹൃത്വികിനോട് ആവശ്യപ്പെട്ടത് 400 കോടി!
, ചൊവ്വ, 29 ജൂലൈ 2014 (15:28 IST)
നമ്മുടെ മോളിവുഡില്‍ ദിലീപില്‍‌നിന്ന് അഞ്ചു പൈസ ജീവനാംശം വേണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇതുപോലെ ഒരു ജീവനാംശത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം. പക്ഷേ വേണ്ടെന്ന് പറഞ്ഞതല്ല, വേണമെന്ന് പറഞ്ഞതാണ് വാര്‍ത്തയെന്ന് മാത്രം. 
 
നടന്‍ ഹൃത്വിക് റോഷനില്‍ നിന്നും ഭാര്യ സൂസെയ്ന്‍ 400 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതാണ് ബോളിവുഡിലെ ചൂടുള്ള വാര്‍ത്ത. ഹൃത്വികിന്റെ പുതിയ ചിത്രം ബാംഗ് ബാംഗ് പുറത്തിറങ്ങാനിരിക്കുന്നതിനിടെയിലാണ് വേര്‍പിരിഞ്ഞ സൂസെയ്ന്‍ ജീവനാംശം ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഈ വര്‍ഷം ഏപ്രിലിലാണ് വിവാഹമോചനം നേടാനായി ഇരുവരും തീരുമാനിച്ചത്. കേസിന്റെ അവസാന ഹിയറിംഗ് ഈ ഒക്ടോബറില്‍ നടക്കാനിരിക്കേയാണ് ജീവനാംശം ആവശ്യപ്പെട്ട് സൂസെയ്ന്‍ രംഗത്തെത്തിയത്.
 
2000-ലായിരുന്നു ഹൃത്വിക് റോഷനും സൂസെയ്‌നും തമ്മിലുള്ള വിവാഹം. ഹൃത്വികിനും സൂസെയ്നും ഹൃയാന്‍, ഹൃദാന്‍ എന്ന രണ്ട് ആണ്‍മക്കളാണുള്ളത്. നീണ്ട പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam