Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

Abhinay Kingar

നിഹാരിക കെ.എസ്

, തിങ്കള്‍, 10 നവം‌ബര്‍ 2025 (13:24 IST)
ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം. 44 വയസായിരുന്നു പ്രായം.
 
2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 
 
തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dude OTT release: ഡ്യൂഡ് ഒ.ടി.ടി റിലീസ് തീയതി പുറത്ത്