Kantara: ഒ.ടി.ടിയിലും ഹിറ്റായി കാന്താര; ഇന്ത്യയില്‍ പ്രേക്ഷകരുടെ എണ്ണം 60 കോടി കടന്നു

ഈ വര്‍ഷം ഒടിടി പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്.

നിഹാരിക കെ.എസ്
വ്യാഴം, 13 നവം‌ബര്‍ 2025 (09:40 IST)
കൊച്ചി: ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും സീരീസും കാണുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞമാസത്തോടെ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി. ഇത് ജനസംഖ്യയുടെ 41 ശതമാനത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഒടിടി പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്. 
 
രാജ്യത്തെ വലിയ പഠനങ്ങളിലൊന്നായ ദി ഓര്‍മാക്സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍. 2021-ല്‍ 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്‍ന്നിരുന്നു. 2024-ലാണ് 50 കോടി കടന്നത്.
 
കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് 'കാന്താര'യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില്‍ സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം 'ലോക'യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര്‍ 'ലോക' കണ്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Assembly Election 2025 Exit Polls: ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ, മഹാസഖ്യത്തിനു തിരിച്ചടി ?

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

ദില്ലി സ്‌ഫോടനം: ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

അടുത്ത ലേഖനം
Show comments