Select Your Language

Notifications

webdunia
webdunia
webdunia
webdunia

#MasterLeaked വിജയ് ചിത്രം മാസ്റ്റര്‍ ലീക്കായി, രംഗങ്ങള്‍ നെറ്റില്‍

#MasterLeaked വിജയ് ചിത്രം മാസ്റ്റര്‍ ലീക്കായി, രംഗങ്ങള്‍ നെറ്റില്‍

സുബിന്‍ ജോഷി

, തിങ്കള്‍, 11 ജനുവരി 2021 (23:05 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത വിജയ് ചിത്രം ‘മാസ്റ്റര്‍’ ലീക്കായെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ രംഗങ്ങള്‍ നെറ്റില്‍ പ്രചരിച്ചു.

വിജയുടെ ഇന്‍‌ട്രൊഡക്ഷന്‍ സീന്‍ ഉള്‍പ്പടെയുള്ളവയാണ് നെറ്റില്‍ പ്രചരിച്ചത്. വിതരണക്കാര്‍ക്കായി നടത്തിയ ഒരു ഷോയില്‍ നിന്നാണ് ചിത്രം ലീക്കായതെന്നാണ് റിപ്പോര്‍ട്ട്. 
 
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം പുറത്തിറക്കാന്‍ കഴിയാതെയിരുന്ന മാസ്റ്റര്‍ ഒടുവില്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നെറ്റില്‍ പ്രചരിച്ചത് അണിയറപ്രവര്‍ത്തകരെ അസ്വസ്ഥരാക്കി. 
 
ചിത്രം തിയേറ്ററില്‍ തന്നെ കാണണമെന്നും ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുകയോ കാണുകയോ ചെയ്യരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
 
ഈ മാസം 13നാണ് മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലും ചിത്രം റിലീസാകുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്‍റെ ‘വലിമൈ’യില്‍ ജോണ്‍ ഏബ്രഹാം, തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ !