മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് ഒരുക്കിയ കളങ്കാവല്‍ എന്ന സിനിമ ഡിസംബര്‍ അഞ്ചിന് റിലീസ് ആവാനിരിക്കുകയാണ്. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ വിനായകനാണ്. മമ്മൂട്ടി തന്നെയായിരുന്നു സിനിമയിലെ നായക കഥാപാത്രമായി വിനായകനെ സജസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ സെറ്റില്‍ മമ്മൂട്ടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
പലപ്പോഴും മമ്മൂട്ടിക്കരികില്‍ പോയി ഇരിക്കാല്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നും ഭയങ്കരമായ ഓറയാണ് മമ്മൂട്ടിയ്ക്കുള്ളതെന്നും വിനായകന്‍ പറയുന്നു.ഞാന്‍ മമ്മൂക്കയുമായി നല്ല കണക്റ്റഡാണ്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെ സംസാരിക്കാറില്ല. എനിക്ക് പുള്ളിയുടെ അടുത്ത് പോകാന്‍ പോലും പറ്റില്ല. ഭയങ്കര ഓറയാണ്. അതെനിക്ക് ബ്രെയ്ക്ക് ചെയ്യാന്‍ പറ്റില്ല.
മമ്മൂക്കയുടെ അടുത്ത് പലപ്പോഴും പോയി ഇരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുള്ളി അപ്പോഴേക്കും നമ്മളെ പിടിച്ച് അടുത്ത് ഇരുത്തും. ഞാന്‍ അപ്പോള്‍ തന്നെ ഓടികളയും വിനായകന്‍ പറയുന്നു.