AMMA Election: ജഗദീഷ് വഴിമാറി കൊടുത്തത് ശ്വേത മേനോന് ഗുണം ചെയ്യുമോ? ദേവൻ വെല്ലുവിളിയാകുമോ? ഇന്നറിയാം

ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത.

നിഹാരിക കെ.എസ്
വെള്ളി, 15 ഓഗസ്റ്റ് 2025 (09:14 IST)
കൊച്ചി : താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. 
 
പ്രസിഡന്റ്‌ സ്ഥലത്തേക്കുള്ള മത്സരത്തിന് രണ്ട് പേരാണുള്ളത്. ദേവനും ശ്വേത മേനോനും. ജഗദീഷ് അടുത്തിടെ തന്റെ പത്രിക പിൻവലിച്ചിരുന്നു. ശ്വേത പ്രസിഡന്റ് ആകട്ടെയെന്ന തീരുമാനത്തിലായിരുന്നു ശ്വേത പത്രിക പിൻവലിച്ചത്. ഇതോടെയാണ് പോരാട്ടം ശ്വേതയും ദേവനും തമ്മിലായത്.   ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും.
 
നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം. ആരോഗ്യപരമായ കാരണങ്ങളാണ് മമ്മൂട്ടി കുറച്ച് മാസമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇക്കാരണം കൊണ്ട് തന്നെ മമ്മൂട്ടി ഇത്തവണത്തെ ഇലക്ഷനിൽ പങ്കെടുക്കാൻ സാധ്യതയില്ല.
 
ഏറെ വിവാദമായ തെരഞ്ഞെടുപ്പിൽ യുവ താരങ്ങൾ ഉൾപ്പെടെ ആരെല്ലാം വോട്ടെടുപ്പിന് എത്തുമെന്നതിലാണ് ആകാംക്ഷ. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ തന്റെ വോട്ട് രേഖപ്പെടുത്തും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ല.
 
സിനിമാ മേഖലയെ ആകെ നാണക്കേടിലാക്കിയ വിവാദമായ വെളിപ്പെടുത്തലുകളോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതാണ് കഴിഞ്ഞ ഭരണസമിതിക്ക് രാജിവെച്ച് ഒഴിയേണ്ട അവസ്ഥ ആയത്. കഴിഞ്ഞ ആഗസ്റ്റ് 27നാണ് മോഹൻലാൽ നേതൃത്വം നൽകുന്ന 'അമ്മ'യുടെ ഭരണസമിതി രാജിവെച്ചത്. അതിന് ശേഷം അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങൾക്ക് പഞ്ഞമുണ്ടായില്ല. 
 
ഒരു വർഷത്തോട് അടുക്കുന്ന വേളയിൽ 'അമ്മ' തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മോഹൻലാലും വ്യക്തമാക്കി. ഇതോടെ ഒരു സ്ത്രീ സംഘടനയെ നയിക്കുന്നതിലേക്ക് എത്തട്ടേയെന്ന രീതിയിൽ ചർച്ചകളുണ്ടായി. ആരോപണവിധേയർ മാറി നിൽക്കണമെന്ന് വന്നതോടെ പലർക്കും മത്സരിക്കാൻ കഴിയാതെ വന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments