Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സിറോ സർവേ ഫലം

രാജ്യത്ത് കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സിറോ സർവേ ഫലം
, വ്യാഴം, 29 ജൂലൈ 2021 (12:03 IST)
രാജ്യത്ത് കൊവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് സിറോ സർവേ ഫലം. മധ്യപ്രദേശ് അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ 70 ശതമാനത്തിലേറെ പ്രതിരോധശേഷി തോത് കാണിക്കുമ്പോള്‍ കേരളത്തില്‍ 44.4% മാത്രമാണ് സര്‍വേയില്‍ പ്രകടമാകുന്നത്.
 
ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐ.സി.എം.ആര്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി നടത്തിയ സിറോ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. മധ്യപ്രദേശിലാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന്  ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ളത്. 79 ശതമാനം. 11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
 
മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വലിയൊരു വിഭാഗത്തിന് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സിറോ സർവേ ഫലം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനയുടെ കാരണങ്ങളിലൊന്നും ഇതാണ്.രാജ്യത്ത് 26-പേരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍, കേരളത്തില്‍ ഇത് അഞ്ചില്‍ ഒരാള്‍ക്കാണെന്ന് മുന്‍പ് നടന്ന സിറോ സര്‍വേകളില്‍ വ്യക്തമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി 43,509 പേര്‍ക്ക് കൂടി കൊവിഡ്; കൊവിഡ് രോഗമുക്തി 97.38 ശതമാനം