Select Your Language

Notifications

webdunia
webdunia
webdunia
webdunia

31 പന്തില്‍ സെഞ്ചുറി: റെക്കോഡുകള്‍ തൂത്തെറിഞ്ഞ് ഡിവില്ലിയേഴ്‌സ്

31 പന്തില്‍ സെഞ്ചുറി: റെക്കോഡുകള്‍ തൂത്തെറിഞ്ഞ് ഡിവില്ലിയേഴ്‌സ്
ജൊഹാനസ്ബര്‍ഗ് , തിങ്കള്‍, 19 ജനുവരി 2015 (10:26 IST)
ദക്ഷിണാഫ്രിക്കന്‍ താരവും നായകനുമായ എബി ഡിവില്ലിയേഴ്‌സിന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് 31മത്തെ പന്തില്‍ സെഞ്ചുറിയും തികച്ചു. 44 പന്തില്‍ 149 റണ്‍സെടുത്തു പുറത്തായ ഡിവില്ലിയേഴ്സ് ഒന്‍പതു ഫോറും 16 സിക്സും അടിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിരെ രണ്ടാം മത്സരത്തിലായിരുന്നു ഏകദിന ക്രിക്കറ്റില്‍ പുതിയൊരു റെക്കോഡ് പിറന്നത്.

അര്‍ധസെഞ്ചുറിയില്‍ 1996ല്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ പാകിസ്ഥാനെതിരെ 17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയതും. സെഞ്ചുറിയില്‍ ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്സന്‍ 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടിയതുമാണ് ഡിവില്ലിയേഴ്‌സിനു മുന്നില്‍ തരിപ്പണമായത്.

ഹാഷിം അംല (142 പന്തില്‍ 153) റിലീ റൊസൗവ് (115 പന്തില്‍ 128‌) എന്നിവരും വെന്‍ഡീസ് ബൌളര്‍മാരെ കശാപ്പ് ചെയ്തപ്പോള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍
439 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് 50 ഓവറില്‍ ഏഴ് 291 വിക്കറ്റിന്  റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് വാണ്ടറേഴ്സ് മൈതാനത്ത് കുറിച്ചത്. കൂടാതെ ഏകദിനത്തില്‍ മൂന്നു ബാറ്റ്സ്മാന്മാര്‍ സെഞ്ച്വറി നേടുന്ന ആദ്യ സന്ദര്‍ഭമാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam