2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ടുകളാവുക അഭിഷേക് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുമാകുമെന്ന് ആര്‍ അശ്വിന്‍. ജസ്പ്രീത് ബുമ്രയെ മാത്രമല്ല ഇത്തവണ അഭിഷേകിനും വരുണിനുമായി എതിരാളികള്‍ക്ക് തന്ത്രങ്ങള്‍ തയ്യാറാക്കേണ്ടിവരുമെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറയുന്നു.തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 2 ഘടകങ്ങളില്‍ ശ്രദ്ധ വെയ്ക്കണം. അഭിഷേകും വരുണ്‍ ചക്രവര്‍ത്തിയുമാണത്. ബുമ്രയുടെ സാന്നിധ്യം പോലെ തന്നെ മേല്‍ക്കെ നല്‍കുന്നതാണ് വരുണിന്റെയും അഭിഷേകിന്റെയും സാന്നിധ്യം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വിലയിരുത്തിയാണ് അശ്വിന്റെ വിലയിരുത്തല്‍.