തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

അഭിറാം മനോഹർ
തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (16:27 IST)
റാഞ്ചിയില്‍ ഇന്ത്യക്കെതിരെ നടന്ന ഏകദിന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അവസാനനിമിഷം വരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രശംസിച്ച് നായകന്‍ ഏയ്ഡന്‍ മാര്‍ക്രം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതിന് ശേഷം മധ്യനിരയിലെ ശക്തമായ പോരാട്ടമാണ് ദക്ധിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
 
മധ്യനിരയില്‍ 72 പന്തില്‍ 62 റണ്‍സുമായി മാത്യു ബ്രീറ്റ്‌സ്‌കെയും 55 പന്തില്‍ 53 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വലിയ ഒരു തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി ഇരുവരും മടങ്ങിയെങ്കിലും ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കോ ജാന്‍സനും കോര്‍ബിന്‍ ബോഷും പിന്നീട് പോരാട്ടം ഏറ്റെടുത്തു. 65 പന്തില്‍ 82 റണ്‍സുമായി മാര്‍ക്കോ യാന്‍സനും 49 പന്തില്‍ 67 റണ്‍സുമായി കോര്‍ബിന്‍ ബോഷും ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. നിര്‍ണായക ഘട്ടത്തില്‍ യാന്‍സനെ പുറത്താക്കിയ കുല്‍ദീപ് യാദവാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
 
വിജയത്തിനരികെ വരെ പൊരുതിയുള്ള തോല്‍വിയില്‍ ടീമിനെ പറ്റിയോര്‍ത്ത് അഭിമാനമുണ്ടെന്നാണ് മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഏയ്ഡന്‍ മാര്‍ക്രം പ്രതികരിച്ചത്. ടൊ ഓര്‍ഡര്‍ മൊത്തത്തില്‍ തകര്‍ന്നുവെങ്കിലും ടീം ഒരു നിമിഷത്തിലും പ്രതീക്ഷ കൈവിട്ടില്ല. മധ്യനിര അത്ഭുതപ്പെടുന്ന ക്യാരക്ടറാണ് പ്രകടിപ്പിച്ചത്. ചില നിമിഷങ്ങള്‍ അവിടെ നഷ്ടമായി. എന്നാല്‍ ടീം നടത്തിയ പോരാട്ടം പ്രശംസനീയമാണ്. അടിയന്തിരഘട്ടങ്ങളില്‍ അവസാനം വരെ നീണ്ട് നില്‍ക്കുന്ന ബാറ്റിംഗ് കരുത്താണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. മാര്‍ക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

ടെസ്റ്റ് വിരമിക്കലോടെ ബന്ധം ഉലഞ്ഞു, രോഹിത് - കോലിയുമായി ഗംഭീറിന് അകൽച്ച, ബിസിസിഐയ്ക്ക് അതൃപ്തി

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

അടുത്ത ലേഖനം
Show comments