Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

Akhil Scaria, KCL, Player of Tournament, Purple Cap,അഖിൽ സ്കറിയ, കെസിഎൽ,പ്ലെയർ ഓഫ് ടൂർണമെൻ്റ്, പർപ്പിൾ ക്യാപ്

അഭിറാം മനോഹർ

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (14:38 IST)
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് അവസാനമായപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി മാറി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ഓള്‍റൗണ്ടര്‍ അഖില്‍ സ്‌കറിയ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം 11 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളും 314 റണ്‍സുമാണ് സ്വന്തമാക്കിയത്. 
 
സീസണില്‍ 2 തവണയാണ് അഖില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഖില്‍ മുന്നിലെത്തിയത്. കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അഖില്‍ സ്‌കറിയ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 17 വിക്കറ്റുകളുമായി കൊല്ലം ഏരീസിന്റെ അമല്‍ എ ജിയാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ കെ എം ആസിഫ് 16 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്