നായകനാകണമെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവാകണമെന്ന തെറ്റിദ്ധാരണ ആളുകള്‍ക്കിടയിലുണ്ടെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. ഇത്തരം സ്റ്റീരിയോടൈപ്പുകള്‍ ഇപ്പോഴും ആളുകള്‍ക്കിടയിലുണ്ടെന്നും ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ കളിക്കാരെ അളക്കുന്നത് സ്ഥിരമാണെന്നും അക്ഷര്‍ പറയുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര്‍ പട്ടേല്‍ മനസ്സ് തുറന്നത്.
അവന് ഇംഗ്ലീഷറിയില്ല. അവനൊരു ക്യാപ്റ്റന്‍സി മെറ്റീരിയലെ അല്ല എന്ന് പറയുന്നവരുണ്ട്. എങ്ങനെയാണ് ഇംഗ്ലീഷ് അറിയാതെ ടീമിനോട് സംസാരിക്കുക എന്നാണ് അവര്‍ പറയുന്നത്. സംസാരിക്കലല്ല ക്യാപ്റ്റന്റെ ജോലി. തന്റെ കളിക്കാരില്‍ നിന്ന് 100 ശതമാനം എങ്ങനെ എടുക്കണമെന്ന് അറിയുന്നയാളാണ് നല്ല ക്യാപ്റ്റന്‍. കളിക്കാരുടെ നെഗറ്റീവുകളെ പറ്റിയും കരുത്തിനെ പറ്റിയും ബോധ്യം വേണം. പേഴ്‌സണാലിറ്റി വേണം, ഇംഗ്ലീഷ് സംസാരിക്കണം എന്നതൊക്കെ ആളുകള്‍ക്കുള്ള ധാരന മാത്രമാണ്. ക്യാപ്റ്റന്‍സിക്ക് ഭാഷ തടസമേ അല്ല. അക്ഷര്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചത് അക്ഷര്‍ പട്ടേലായിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങള്‍ കണ്ട് ആളുകളെ വിലയിരുത്തുന്ന പതിവുണ്ടെന്നും ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം നല്ലതാക്കുക എന്നതാണ് ഒരു ക്യാപ്റ്റന് വേണ്ട പ്രധാന കഴിവുകളില്‍ ഒന്നെന്നും അക്ഷര്‍ പറഞ്ഞു.