അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവാതെ 800 ദിവസങ്ങള്‍ പിന്നിട്ട് പാകിസ്ഥാന്‍ താരം ബാബര്‍ അസം. ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 51 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. 83 ഇന്നിങ്ങ്‌സുകള്‍ക്ക് മുന്‍പാണ് ബാബര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അവസാാന സെഞ്ചുറി നേടിയത്. 2023ലെ ഏഷ്യാകപ്പില്‍ നേപ്പാളിനെതിരെയായിരുന്നു ഈ സെഞ്ചുറി.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്ങ്‌സുകള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിക്കൊപ്പമെത്താന്‍ ബാബറിനായി. 87 ഇന്നിങ്ങ്‌സുകളില്‍ സെഞ്ചുറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ശ്രീലങ്കക്കെതിരെ 2 ബൗണ്ടറികള്‍ നേടിയാണ് തുടങ്ങിയതെങ്കിലും പിന്നീട് ബാബര്‍ പതുങ്ങി. ഹസരങ്കയുടെ ഗൂഗ്ലി മനസിലാക്കാന്‍ സാധിക്കാതെ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 299 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയ്ക്ക് 293 റണ്‍സെടുക്കാനെ സാധിച്ചുള്ളു.