Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 14 ഓവറില്‍ 27 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്ത്. ഈഡനില്‍ ബുമ്രയുടെ തീ തുപ്പുന്ന പന്തുകളാണ് പ്രോട്ടീസ് നിരയെ തകര്‍ത്തത്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ട്ടനും നന്നായി തുടങ്ങിയെങ്കിലും സ്‌കോര്‍ 57ല്‍ നില്‍ക്കെ ബുമ്ര ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഓപ്പണര്‍മാര്‍ 2 പേരെയും മടക്കിയ ബുമ്രയായിരുന്നു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. മൂന്നും നാലും വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് ബുമ്ര തുടങ്ങിവെച്ചത് ഏറ്റെടുത്തതോടെ എല്ലാം പെട്ടെന്നായിരുന്നു.വാലറ്റത്ത് കൈല്‍ വെരെയ്‌നെയ്ക്കും (16) മാര്‍ക്കോ യാന്‍സനും പിടിച്ചുനില്‍ക്കാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്ക 159 റണ്‍സിലൊതുങ്ങിയത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 14 ഓവറില്‍ 27 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മൊഹമ്മദ് സിറാജും കുല്‍ദീപ് യാദവും 2 വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.